ഏപ്രില്‍ ഫൂളിന് പകരമാണ് അച്ഛേ ദിന്‍; ട്രോളുമായി തരൂര്‍

ലോക വിഡ്ഢി ദിനത്തില്‍ മോദി സര്‍ക്കാരിനെ പരിഹസിച്ച് ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഇന്ത്യക്കാര്‍ക്ക് ഏപ്രില്‍ ഫൂളിന് പകരമാണ് അച്ഛേ ദിന്‍ എന്നാണ് തരൂരിന്റെ പരിഹാസം.

ഏപ്രില്‍ ഫൂള്‍ എന്ന ആശയം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല. അത് പാശ്ചാത്യരുടേതാണ്. അതിന് പകരമായി ഇന്ത്യക്കാര്‍ ആഘോഷിക്കുന്നത് അച്ഛേ ദിന്‍ ആണെന്നും തരൂരിന്റെ ട്വീറ്റില്‍ പറയുന്നു.

നല്ല ദിവസങ്ങള്‍ എത്തി എന്നര്‍ത്ഥം വരുന്ന അച്ഛേ ദിന്‍ മോദി സര്‍ക്കാരിന്റെ മുദ്രാവാക്യമാണ്. ഇന്ധന വില വര്‍ധനവടക്കമുള്ള പ്രതിസന്ധികള്‍ നിനില്‍ക്കുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാരിന്റെ നയങ്ങളെ ശശി തരൂര്‍ പരിഹസിച്ചിരിക്കുന്നത്.