24 മണിക്കൂറിനിടെ 54,366 പേർക്ക് കൂടി രോ​ഗം; രോ​ഗബാധിതർ 77,61,312, ചികിത്സയിലുള്ളത് 6,95,509 പേർ മാത്രം

Advertisement

ഇന്ത്യയ്ക്ക് ആശ്വാസമായി ദിനംപ്രതിയുള്ള കോവിഡ് രോ​ഗബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,366 പേർക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

77,61,312 കോവിഡ് കേസുകളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 6,95,509 പേർ നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,303 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

690 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 1,17,306 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്.

ലോകത്ത് കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക(2,28,381), ബ്രസീൽ (1,55,962) എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങൾ.

ലോകത്താകെ ഇതുവരെ 4.2 കോടി ആളുകൾക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.