ജലീലിന്റെ ഓഫീസില്‍ യുവമോര്‍ച്ചക്കാര്‍ കരിഓയില്‍    ഒഴിച്ചു.

 

 

കെ ടി ജലീലിന്റെ എടപ്പാളിലെ ഓഫീസില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു പ്രതിഷേധിച്ചു. കശ്മീര്‍ സന്ദര്‍ശനത്തിനിടെ പോസ്റ്റ് ചെയ്ത വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് പ്രതിഷേധം. ഓഫീസിന്റെ ഷട്ടറിലും ബോര്‍ഡിലും കരി ഓയില്‍ ഒഴിച്ച പ്രവര്‍ത്തകര്‍ അടച്ചിട്ട ഓഫീസ് ഷട്ടറില്‍ പ്രതിഷേധ പോസ്റ്ററും പതിച്ചു.

 

തന്റെ പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധിക്കപ്പെട്ടെന്നും താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.ജലീലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ സിപിഐഎം നേതൃത്വവും അദ്ദേഹത്തെ തള്ളി രംഗത്തെത്തി. ഇതിന് പിന്നാലെ നാടിന്റെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായി പിന്‍വലിക്കുകയാണെന്ന് ജലീല്‍ അറിയിച്ചിരുന്നു.