നേതൃത്വത്തെ കുറ്റപ്പെടുത്തിയിട്ടില്ല; യൂത്ത് ലീഗ് നടത്തിയത് സ്വയം വിമർശനമെന്ന് പി.കെ ഫിറോസ്

നേതൃത്വത്തിനെതിരെ യൂത്ത് ലീഗ് വിമർശനം ഉന്നയിച്ചുവെന്നത് ഭാവന മാത്രമെന്ന് യുത്ത് ലീ​ഗ് നേതാവ് പി കെ ഫിറോസ്. ഒരു നേതാവിനേയും  കുറ്റപ്പെടുത്തിയിട്ടില്ല. സ്വയം വിമർശനമാണ് യൂത്ത് ലീഗ് പ്രധാനമായും നടത്തിയത്. നേതൃത്വത്തെ വിമർശിക്കുന്നത് മാത്രം ധീരതയായി കാണാനാവില്ലെന്നും ഫിറോസു വ്യക്തമാക്കി.

തിരഞ്ഞെടുപ്പി നേരിട്ട തോൽവിക്ക് ഒരുപാട് കാരണമുണ്ട്. അത് പരിശോധിക്കും. കർമ്മപദ്ധതി തയ്യാറാക്കിയതായും ഫിറോസ് വ്യക്തമാക്കി.

പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഇടതു മുന്നണിയുടെ വീഴ്ച പുറത്തുകൊണ്ടു വരുന്നതിൽ എല്ലാം വീഴ്ചയുണ്ടായി. പല വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട് .അതിൽ കൂടുതലും സ്വയം വിമർശനമാണ്. മറ്റുള്ളവരുടെ മേൽ പഴി ചാരുന്നതിൽ അർത്ഥമില്ല.

Read more

നേതൃമാറ്റമല്ല, സമഗ്രമായ നിർദ്ദേശമാണ് പാർട്ടി മുന്നോട്ട് വെയ്ക്കുന്നത്. യുഡിഎഫിലും പോരായ്മയുണ്ട്. ഓരോ കക്ഷികളും അവരുടെ പോരായ്മ പരിഹരിച്ച് മുന്നോട്ട് പോകാൻ തയ്യാറാവണമെന്നും ഫിറോസ് പറഞ്ഞു.