യുവാവിനെ നിര്‍ബന്ധിച്ച് അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ച സംഭവം; വൈക്കം സ്വദേശിനിക്ക് താത്കാലിക ആശ്വാസം; ഹൈക്കോടതി അറസ്റ്റ് തടഞ്ഞു

അശ്ലീല വെബ് സീരീസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചുവെന്ന പരാതിയില്‍ വൈക്കം സ്വദേശിനി ശ്രീല പി. മണിയുടെ (ലക്ഷ്മി ദീപ്ത) അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അറസ്റ്റ് നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഒ.ടി.ടി. ചുമതലക്കാരിയായ ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ സംപ്രേഷണം ചെയ്ത അശ്ലീല വെബ്സീരീസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചെന്നാരോപിച്ചു നേരത്തെ യുവതി നല്‍കിയ പരാതിയില്‍ ചുമതലക്കാര്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ശ്രീല പി. മണിയെ കൂടാതെ പാറശാല സ്വദേശി എം.എല്‍. അബിസണ്‍ എന്നയാള്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. തങ്ങളെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്നും ഇതിനായി വ്യാജ കരാര്‍ ഉണ്ടാക്കിയെന്നുമാണ് യുവതിയുടെയും യുവാവിന്റെയും പരാതി.

യുവാവിനെ കബളിപ്പിച്ച് അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ച സംവിധായിക ലക്ഷ്മി ദീപ്ത ഉന്നത ബന്ധങ്ങളുള്ള യുവതിയാണെന്ന് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ വാദം ഉയര്‍ത്തിയിരുന്നു. നേരത്തെ, പോലീസില്‍ പരാതി നല്‍കിയിട്ടും ഇവര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിന് പിന്നില്‍ ഒരു മന്ത്രിയുടെ ഇടപെടലാണ് കാരണമെന്നുമാണ് പരാതിക്കാരനായ യുവാവിന്റെ ആരോപണം ഉന്നയിച്ചിരുന്നു. കൊച്ചി കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിനിമ പ്രമോഷന്‍ ആപ്പ് ആയ മോളിവുഡ് ഡയറിയുടെ ഡയറക്ടര്‍ കൂടിയാണ് അശ്ലീല വീഡിയോ ചിത്രീകരിച്ച സംവിധായികലക്ഷ്മി ദീപ്ത.

ഷൂട്ടിംഗ് നടന്ന സ്ഥലത്തേക്ക് ഇവര്‍ ചെറിയ പെണ്‍കുട്ടികളേയും എത്തിച്ചിരുന്നുവെന്നും പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും ഷൂട്ടിംഗിന്റെ മറവില്‍ നടക്കുന്നുണ്ടെന്നും യുവാവ് ആരോപിക്കുന്നു. ലക്ഷ്മി ദീപ്തക്കെതിരേ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയെന്നതടക്കം എട്ടോളം പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി ഉള്ളത്.

അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ച സംഭവത്തില്‍ സംവിധായികക്ക് എല്ലാ പിന്തുണയും നല്‍കി സംസ്ഥാനത്തെ പ്രമുഖ മന്ത്രിയുണ്ടെന്നും അതുകൊണ്ടാണ് ലക്ഷ്മി ദീപ്തക്കെതിരേ നിയമനടപടി സ്വീകരിക്കാത്തതിന് കാരണമെന്നും യുവാവ് ആരോപിക്കുന്നു. കായംകുളത്ത് നിന്നും കരുനാഗപ്പള്ളിയില്‍ നിന്നും പതിനാറ് വയസുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്നിരുന്നു. ക്യാമറാമാന്റെ മുറിയിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് ചെറിയ പെണ്‍കുട്ടികളെയടക്കം എത്തിച്ചിരുന്നു. പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഷൂട്ടിംഗിന് വരുന്ന പലരേയും ലഹരിക്കടമയാക്കുകയാണ് ചെയ്യുന്നതെന്നും പരാതിക്കാരനായ യുവാവ് ആരോപിച്ചിരുന്നു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'; സണ്ണി ജോസഫ്

'തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകും, ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പ്'; കെ സുരേന്ദ്രൻ

'കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു'; വിമർശിച്ച് മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം; വടക്കന്‍ കേരളം വിധിയെഴുതുന്നു, ഒൻപതുമണിവരെ പോളിംഗ് 8.82%

'ഇങ്ങനെ പോയാൽ നീയും സഞ്ജുവിനെ പോലെ ബെഞ്ചിൽ ഇരിക്കും'; ശുഭ്മൻ ഗില്ലിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് സഞ്ജു സാംസണുമായിട്ടാണ്': വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി