സംസ്ഥാനത്തെ ആശമാരുടെ പ്രശ്ന പരിഹാരത്തിന് ഈ വരുന്ന മാർച്ച് 27-28 ന് ബിജെപി തിരുവനന്തപുരത്ത് രാപ്പകൽ സമരം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആശാവർക്കർമാരുടെ സമരത്തിൽ സ്ത്രീ തൊഴിലാളികളെ ആക്ഷേപിക്കുന്നുവെന്നും കെ സുരേന്ദ്രൻ. ആശമാരുടെ പ്രശ്നങ്ങൾക്ക് വെറുതെ കേന്ദ്രത്തെ കുറ്റം പറയുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം മുണ്ടകക്കെെ പുനരധിവാസം പാളിയെന്നും സമ്പൂർണ പരാജയമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഗുണഭോക്താക്കൾ തന്നെ പിന്മാറുന്നുവെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.