വയനാട് നൂൽപ്പുഴയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന് ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല. മാനുവിന്റെ ഭാര്യ ചന്ദ്രികയെയാണ് കാണാതായത്. ഇവർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. അതേസമയം മാനുവിന്റെ മൃതദേഹത്തിന് തൊട്ടടുത്ത് നിന്നും ഭാര്യയുടെ ഷാൾ കണ്ടെടുത്തിട്ടുണ്ട്.
നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭാര്യയ്ക്കൊപ്പം കടയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു കാട്ടാന ആക്രമണം. മാനുവിന്റെ ഭാര്യക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് സംഭവം. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു. പാടത്ത് മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. കാട്ടാന ശല്യമുള്ള മേഖലയിലാണ് സംഭവം.