സെമി ഫൈനൽ ആര് തൂക്കും? വോട്ടെണ്ണൽ ആവേശത്തിൽ കേരളം

വോട്ടെണ്ണൽ ആവേശത്തിൽ കേരളം. തദ്ദേശപ്പോരിന്റെ അന്തിമ വിധി ഇന്നറിയാം. വോട്ടെണ്ണൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. എൽഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അനുകൂല തരംഗമുണ്ടാകുമെന്നും തിരുവനന്തപുരത്ത് 55 നും 60 ഇടയ്ക്ക് സീറ്റുകള്‍ ലഭിക്കുമെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.

Read more