മനുഷ്യത്വമില്ലെങ്കിൽ എന്ത് വികസനം; മുഖ്യമന്ത്രിയുടെ പഴയ തിരഞ്ഞെടുപ്പ് ഓഡിയോ പങ്കുവെച്ച് വി.ടി ബല്‍റാം

സില്‍വര്‍ലൈന് എതിരായി സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ 2016ലെ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കോളിന്റെ ഓഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം.

മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദത്തിലുള്ള പ്രചാരണ ഓഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. വികസനത്തിന്റെ പേരില്‍ എന്തൊക്കെയാണ് ചിലര്‍ കാട്ടിക്കൂട്ടുന്നത്, വെറുതെ കല്ലിടുന്നതാണോ വികസനം. പ്രകൃതിയെ തകര്‍ത്താണോ പുരോഗതി വരേണ്ടത്, മനുഷ്യത്വമില്ലെങ്കില്‍ എന്ത് വികസനം. ഉത്തരവാദിത്വവും മനുഷ്യത്വവുമുള്ള വികസനത്തിന് എല്‍ഡിഎഫിനൊപ്പം അണിനിരക്കൂ. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നാണ് ഓഡിയോയില്‍ പറഞ്ഞിട്ടുള്ളത്.

ഈ ഓഡിയോയ്ക്ക് ഒപ്പം ഇങ്ങനെയാണ് അദ്ദേഹം കടന്നുവന്നത്, ഈ വാക്കുകള്‍ക്കാണ് അന്ന് ഇന്നാട്ടിലെ ജനങ്ങള്‍ പിന്തുണ നല്‍കിയത്, അദ്ദേഹം വന്നു എല്ലാം ശരിയായി എന്നും വിടി ബല്‍റാം കുറിച്ചു.