വാളയാർ സമരത്തിന് പിന്നിൽ കോൺ​ഗ്രസും ബി.ജെ.പിയും; മന്ത്രി എ.കെ ബാലൻ

Advertisement

വാളയാർ പീഡനക്കേസിലെ പെൺകുട്ടികളുടെ കുടുംബം നടത്തുന്ന സമരത്തിനു പിന്നിൽ കോൺഗ്രസും ബി.ജെ.പിയുമെന്ന് മന്ത്രി എ.കെ ബാലൻ. കോടതിയിലുളള വിഷയത്തിൽ സർക്കാർ എന്തുചെയ്യാനാണെന്നും മന്ത്രി ചോദിച്ചു.

അതേ സമയം വാളയാറിലെ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന ഉറച്ച തീരുമാനമാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അവർക്കൊപ്പം തന്നെയാണ് സർക്കാർ. ഒരു വർഷം മുമ്പ് അവർ വന്നു കണ്ടപ്പോൾ ഇക്കാര്യം ഉറപ്പ് നൽകിയതാണ്. ഉറപ്പ് പാലിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളെ മുഖ്യമന്ത്രി പറ്റിച്ചുവെന്നും കേന്ദ്ര ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തിയ സമയത്ത് അവരെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയെന്നുമുള്ള ആരോപണം ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.