കൊച്ചി വൈപ്പിനിൽ യുവാവ് മരിച്ച നിലയിൽ; മൃതദേഹം തിരിച്ചറിഞ്ഞില്ല

കൊച്ചി വൈപ്പിനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുഴുപ്പള്ളി ബീച്ച് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 25 വയസ് പ്രായം തോന്നിക്കും.

പുലർച്ചെ നാലരയോടെ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. തലയ്ക്കും കൈയ്ക്കും അടിയേറ്റിട്ടുണ്ട്. സമീപത്ത് മരക്കമ്പും ട്യൂബ് ലൈറ്റ് പൊട്ടിയ കഷണങ്ങളും കണ്ടെത്തി.