"അങ്ങനെ ഗ്യാസ് വില 1K യിലേക്ക്, വെൽ ഡൺ മോഡിജീ": വി.ടി ബൽറാം

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വി.ടി ബല്‍റാം. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകം സിലിണ്ടറിന് 25 രൂപ കൂട്ടിയ സാഹചര്യത്തിലാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയുള്ള പരിഹാസം. “അങ്ങനെ ഗ്യാസ് വില 1K യിലേക്ക്. വെൽ ഡൺ മോഡിജീ” എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഗാർഹിക ആവശ്യത്തിനുളള പാചകവാതകം സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് ഇന്ന് കൂടിയത്. ഗാർഹിക സിലിണ്ടറിന് വില 891.50 രൂപയായി. ഇതോടെ 10 മാസത്തിനിടെ ഗാർഹിക സിലിണ്ടറിന് ഏകദേശം 30 ശതമാനത്തോളം വർദ്ധനയുണ്ടായി. ഈ വര്‍ഷം മാത്രം 370 രൂപ വർദ്ധിപ്പിച്ച വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ ഇന്നത്തെ വില 1692.50 രൂപയാണ്.

അതേസമയം, ഇന്ധനവിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പെട്രോൾ വില ലിറ്ററിന് 14 പൈസയും ഡീസൽ വില 15 പൈസയുമാണ് കുറച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്: