‘സുധീരന്‍ തന്നെ കൊല്ലാന്‍ നടക്കുന്നവന്‍; വേണുഗോപാല്‍ വെറും പ്രാണി; ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കാന്‍ രോമമില്ല; വെല്ലുവിളിച്ചത് ഒരു രസത്തിന്’; തുഷാര്‍ തൃശൂരില്‍ തോല്‍ക്കുമെന്നും വെള്ളാപ്പള്ളി

തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ആവര്‍ത്തിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ അച്ചടക്കമുള്ള സമുദായപ്രവര്‍ത്തകനാകുമെന്നാണ് കരുതുന്നത്.

ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തല മൊട്ടയടിക്കാന്‍ ഇനി രോമമില്ല. ഷാനിമോള്‍ ഉസ്മാന് കൊടുത്തത് തോല്‍ക്കുന്ന സീറ്റെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഷാനിമോളെ കോണ്‍ഗ്രസ് ചതിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു. കെ.സി വേണുഗോപാല്‍ വെറും പ്രാണിയാണെന്നും അദ്ദേഹം പറഞ്ഞു. സുധീരന്‍ തന്നെ കൊല്ലാന്‍ നടക്കുന്നവനാണെന്നും അദ്ദേഹം പറഞ്ഞു.

സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയ ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.