മുട്ടടയില്‍ സിപിഎമ്മിനെ മുട്ടുകുത്തിച്ച് വൈഷ്ണ സുരേഷ്; നിയമ പോരാട്ടത്തിലൂടെ വോട്ടര്‍പട്ടികയില്‍ തിരിച്ചെത്തി ഇടത് കോട്ടയില്‍ അട്ടിമറി ജയം

തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേശിന് അട്ടിമറി ജയം. മുട്ടടയെന്ന സിപിഎം ഇടത് കോടിടയിലാണ് വൈഷ്ണ സുരേഷിന്റെ മിന്നുന്ന ജയം. മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിനെ സിപിഎമ്മിന്റെ പരാതിയില്‍ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയത് വലിയചര്‍ച്ചയായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട് വീണ്ടും ഹിയറിംഗ് നടത്താനടക്കം കടുത്ത ഭാഷയില്‍ ഹൈക്കോടതി പറഞ്ഞാണ് വൈഷ്ണ മല്‍സരരംഗത്ത് തിരിച്ചെത്തിയത്. മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇല്ലാതാക്കരുതെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു.

Read more

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്താണ് തുടരുന്നതെങ്കിലും മുട്ടടയില്‍ 363 വോട്ടിന് വൈഷ്ണ ജയിച്ചുകയറിയിരിക്കുകയാണ്. കോർപറേഷനിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ  363 വോട്ട് നേടി. 231 വോട്ടാണ് ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാനായുള്ളൂ.