സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം; പരാമർശം ഉടൻ നീക്കം ചെയ്യുമെന്ന് വി ശിവൻകുട്ടി

വര്‍ഗീയത ഉന്മൂലനം ചെയ്യാൻ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഭരണഘടന വിഭാവനം ചെയ്യുന്ന സാമുദായിക സംവരണത്തിനു പകരമായി സാമ്പത്തിക സംവരണം വേണമെന്ന പ്ലസ് വണ്‍ സോഷ്യോളജി പരാമർശം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരുന്നത്.

ഇപ്പോഴിതാ പ്രസ്തുത വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പുസ്തകത്തിലെ പരാമർശം തിരുത്തുമെന്നും ഇപ്പോഴാണ് പിഴവ് ശ്രദ്ധയിൽപെട്ടതെന്നും പറഞ്ഞ ശിവൻകുട്ടി പുസ്തകം അച്ചടിച്ചത് 2014-ൽ ആയിരുന്നെന്നും കൂട്ടിച്ചേർത്തു.

പ്ലസ് വണ്‍ ഹുമ്യാനിറ്റീസ് ഗ്രൂപ്പിലെ സാമൂഹിക പ്രവര്‍ത്തനം എന്ന വിഷയത്തിലെ സാമൂഹ്യ ആശങ്കകള്‍ എന്ന പാഠഭാഗത്തിലാണ് വിവാദപരാമര്‍ശം വന്നത്.

Read more

എല്ലാ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തി പൊതുസമൂഹത്തിന്റെ ആകെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരണ നടത്തുന്നതെന്നും നിലവിലെ പാഠപുസ്തകങ്ങളുടെ സമഗ്രമായ പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.