അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വേർപാടിൽ അനുസ്മരിച്ച് നാളെ ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ അവധി നൽകിയിരിക്കുന്നത്. അതേസമയം ഇന്ന് ഉച്ചയോടെ തിരുവനന്തപുരം ദർബാർ ഹാളിലെ പൊതു ദർശനത്തിന് ശേഷം ഭൗതികശരീരം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആയിരകണക്കിന് ആളുകളാണ് വി എസിനെ അവസാനമായി ഒരു നോക്ക് കാണാനായി ദർബാർ ഹാളിലേക്ക് എത്തുന്നത്. ഉച്ചയ്ക്ക് രണ്ട് മണി വരെ ഇവിടെ പൊതുദർശനം തുടരും.