പാമ്പുകടിയേറ്റ് യുവതിയുടെ മരണം; ഭർത്താവും പാമ്പു പിടിത്തക്കാരനും കസ്റ്റഡിയിൽ

കൊല്ലം അഞ്ചലിൽ യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനെയും പാമ്പ് പിടിത്തക്കാരനായ സുഹൃത്തിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു.

അഞ്ചല്‍ സ്വദേശിനി ഉത്രയുടെ മരണമാണ് കൊലപാതകമെന്ന് സംശയിക്കപ്പെടുന്നത്. പാമ്പു കടിയേറ്റ് ചികിത്സയിലിരിക്കെയാണ് ഉത്ര വീണ്ടും പാമ്പു കടിയേറ്റ് മരിച്ചത്.

കേസ് പൊലീസിൽ നിന്നും ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി അശോക് കുമാറിനാണ് അന്വേഷണ ചുമതല. മേയ് ഏഴിനാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു തന്നെ ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു.

എ.സി. ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം.