ശബരിമലയിലെ സ്വർണപ്പാളി കേസിൽ നിർണായക മൊഴിയുമായി സ്വർണവ്യാപാരി ഗോവർദ്ധൻ. ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം വിറ്റു എന്നാണ് ഗോവർദ്ധൻ മൊഴി നൽകിയത്. ഗോവർദ്ധൻറെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിൽ തെളിവെടുപ്പ് നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.


