യൂണിവേഴ്‌സിറ്റി കോളജ് അവിടെ നിന്നും മാറ്റുമെന്നത് ചിലരുടെ വ്യാമോഹം: മുഖ്യമന്ത്രി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് അവിടെ നിന്നും മാറ്റണമെന്നത് ചിലരുടെ വ്യാമോഹം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കലാലയങ്ങളെ മാറ്റില്ലെന്ന് മാത്രമല്ല കൂടുതല്‍ ശക്തപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം യൂണവേഴ്‌സിറ്റി കോളജ് മാറ്റണമെന്ന് പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ക്രിമിനലുകളെ വളര്‍ത്തുന്ന കേന്ദ്രമായി യൂണിവേഴ്‌സിറ്റി കോളജ് മാറിയെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കോളജ് മറ്റൊരിടത്തേക്ക് മാറ്റുകയും നിലവിലെ കെട്ടിടം ചരിത്ര സ്മാരകമായി മാറ്റുമെന്നു കെ. മുരളീധരന്‍ എം.പി പറഞ്ഞിരുന്നു.