വടകരയില്‍ തെങ്ങ് ദേഹത്തേക്ക് വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോഴിക്കോട് വടകരയില്‍ തെങ്ങ് ദേഹത്തേക്ക് വീണ് അപകടം. രണ്ട്് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ുതിയാപ്പില്‍ നിന്ന് സ്‌കൂളില്‍ പോവുകയായിരുന്ന കുട്ടികള്‍ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കാറ്റില്‍ തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് രാവിലെ 7.30ന് വിദ്യാര്‍ത്ഥികള്‍ ട്യൂഷന്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

നാല് വിദ്യാര്‍ഥികളായിരുന്നു അപകട സമയത്തുണ്ടായിരുന്നത്. ഇതില്‍ രണ്ട് കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.