ന്യൂസ് ചാനലുകളുടെ ടിആര്‍പി യുദ്ധത്തില്‍ വന്‍ മുന്നേറ്റവുമായി ന്യൂസ് മലയാളം 24X7. വീക്ക് 34 ന്റെ ടിആര്‍പി റേറ്റിംഗ് പുറത്തുവന്നതോടെ മനോരമ ന്യൂസിനേയും മാതൃഭൂമി ന്യൂസിനേയും പിന്തള്ളി നാലാം സ്ഥാനത്തേക്ക് ന്യൂസ് മലയാളം 24X7 എത്തി. 34ാം ആഴ്ചയില്‍ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് 87 പോയിന്റോടെ തുടരുകയാണ്. 33ാം ആഴ്ചയും ഏഷ്യാനെറ്റ് ന്യൂസ് തന്നെയായിരുന്നു ഒന്നാമത്.
ചാനല്‍ പോരാട്ടത്തില്‍ 31, 32 ആഴ്ചകളില്‍ ഏഷ്യാനെറ്റിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് നിന്ന 24 ന്യൂസ് ഇക്കുറി മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനം റിപ്പോര്‍ട്ടര്‍ ടിവി 73 പോയിന്റോടെ ഉറപ്പിക്കുമ്പോള്‍ 64 പോയിന്റുമായാണ് 24 ന്യൂസ് മൂന്നാമതുള്ളത്. നാലാം സ്ഥാനത്തേക്കാണ് ന്യൂസ് മലയാളം 24X7 കുതിച്ചെത്തിയിരിക്കുന്നത്. 39 പോയിന്റാണ് ചാനല്‍ നേടിയിരിക്കുന്നത്.
കഴിഞ്ഞ ടിആര്‍പിയില്‍ നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന മാതൃഭൂമി ന്യൂസ്, ന്യൂസ് മലയാളത്തിന്റെ കടന്നുവരവില്‍ 35 പോയിന്റുമായി അഞ്ചാം സ്ഥാനത്തായി. മനോരമ ന്യൂസാകട്ടെ അഞ്ചാം സ്ഥാനത്ത് നിന്ന് ആറിലേക്ക് ഇറങ്ങി.
Read more
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗിക ആരോപണ പരാതികളും രാജിയുമെല്ലാം ചര്‍ച്ചയായ ആഴ്ചയിലെ ടിആര്‍പിയിലാണ് ന്യൂസ് മലയാളത്തിന്റെ കുതിപ്പ്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറിന്റേയും 24 ന്യൂസിന്റേയും കടുത്ത മല്‍സരത്തില്‍ പലകുറി കൈമോശം വന്ന ഒന്നാം സ്ഥാനം രണ്ടാഴ്ചയായി കൈപ്പിടിയിലൊതുക്കാന്‍ ഏഷ്യാനെറ്റിന് കഴിഞ്ഞിട്ടുണ്ട്.







