സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ ഗതാഗത നിയന്ത്രണം; ജനശതാബ്ദി അടക്കം റദ്ദാക്കി; അധിക സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്നും തുടരുന്നു. ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം ജനശതാബ്ദി റദ്ദാക്കി. തൃശൂരിനും പുതുക്കാടിനും ഇടയില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം.

28നുള്ള ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് ഒന്നര മണിക്കൂറും എറണാകുളം-ബെംഗളൂരു എക്‌സ്പ്രസ് ഒരു മണിക്കൂറും വൈകിയാവും യാത്ര തുടങ്ങുക.

Read more

ജനശതാബ്ദി ഉള്‍പ്പെടെ റദ്ദാക്കിയ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.