ട്രെയിനുകള്‍ ഇന്നും ഭാഗികമായി മുടങ്ങും; ദീര്‍ഘദൂര സര്‍വ്വീസുകള്‍ റദ്ദാക്കി

മഴയെത്തുടര്‍ന്ന് കേരളത്തില്‍ മുടങ്ങിയ തീവണ്ടിഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാനായില്ല. ദീര്‍ഘദൂരസര്‍വീസുകള്‍ അടക്കം ഞായറാഴ്ച പുറപ്പെടേണ്ട ഒട്ടേറേ സര്‍വീസുകള്‍ പൂര്‍ണമായും നാലുസര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കി.

തിരുവനന്തപുരം-ഗൊരഖ്പുര്‍ രപ്തിസാഗര്‍ എക്സ്പ്രസ്(12512), ആലപ്പുഴ-ധന്‍ബാദ് ബൊക്കാറോ എക്സ്പ്രസ്(13352), തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി(12076), മംഗലാപുരം-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ്(16160) എന്നിവയാണ് ഭാഗികമായി റദ്ദാക്കിയത്. രപ്തിസാഗര്‍ തിരുവനന്തപുരത്തിനു പകരം ഈറോഡ് നിന്നായിരിക്കും പുറപ്പെടുക. ബൊക്കാറോ എക്സ്പ്രസ് ആലപ്പുഴയ്ക്കുപകരം കോയമ്പത്തൂരില്‍നിന്ന് പുറപ്പെടും. ജനശതാബ്ദി കോഴിക്കോടിനുപകരം ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. എഗ്മൂര്‍ എക്സ്പ്രസ് തിരുച്ചിറപ്പള്ളിയില്‍നിന്നാകും പുറപ്പെടുക.

ശനിയാഴ്ച അറുപതിലേറെ സര്‍വീസുകളും റദ്ദാക്കിയിരുന്നു. ഷൊര്‍ണൂര്‍ ഭാഗത്ത് പാളത്തിലുള്ള തടസ്സം മാറിയാലേ തിരുവനന്തപുരത്തുനിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കാനാകൂ. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എല്ലാ എക്സ്പ്രസ് തീവണ്ടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തലാക്കിയിട്ടുണ്ട്.

ഷൊര്‍ണൂര്‍-നിലമ്പൂര്‍ ലൈനിലെ എല്ലാ പാസഞ്ചറുകളും ശനിയാഴ്ച സര്‍വീസ് നടത്തി. ചില തീവണ്ടികള്‍ വൈകിയാണ് ഓടിയത്. വെള്ളിയാഴ്ച രാത്രി ഓടാനാകാതെ നിലമ്പൂരില്‍ നിര്‍ത്തിയിട്ടിരുന്ന രാജ്യറാണി എക്‌സ്പ്രസ്സ് ശനിയാഴ്ച രാത്രി യാത്ര തുടര്‍ന്നു.

ഞായറാഴ്ച റദ്ദാക്കിയവ

തിരുവനന്തപുരം-ചെന്നൈ എ.സി. എക്സ്പ്രസ് (22208), എറണാകുളം-ചെന്നൈ സ്പെഷ്യല്‍ (06038), ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ്(12697), എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി (16305), അമൃത്സര്‍-കൊച്ചുവേളി എക്സ്പ്രസ് (12484), മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം(16649), മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് (16605), കണ്ണൂര്‍-ആലപ്പുഴ എക്സിക്യുട്ടീവ് (16308), കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍(56650), കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍(56651), കോഴിക്കോട്-തൃശ്ശൂര്‍ പാസഞ്ചര്‍ (56664), ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍(56604), പാലക്കാട്-എറണാകുളം മെമു(66611), പാലക്കാട്-നിലമ്പൂര്‍ പാസഞ്ചര്‍(56611), പാലക്കാട്-തിരുനെല്‍വേലി എക്സ്പ്രസ്(16792), കോഴിക്കോട്-ഷൊര്‍ണൂര്‍ പാസഞ്ചര്‍(56600), കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസ് (16525), കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്(12202), കൊച്ചുവേളി-പോര്‍ബന്ദര്‍ എക്സ്പ്രസ് (19261), തിരുവനന്തപുരം-ലോക്മാന്യ തിലക് നേത്രാവതി എക്സ്പ്രസ്(16346), ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ (56365/56366 – തിങ്കളാഴ്ചയും റദ്ദാക്കി), എറണാകുളം – കായംകുളം പാസഞ്ചര്‍ (56387/56388). ചൊവ്വാഴ്ചയിലെ ശ്രീഗംഗാനഗര്‍-കൊച്ചുവേളി പ്രതിവാര തീവണ്ടിയും റദ്ദാക്കി.

12978 അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്സ്പ്രസ്, 12201 ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ്, 16335 ഗാന്ധിധാം-നാഗര്‍കോവില്‍ എക്സ്പ്രസ് എന്നിവ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.

12515 തിരുവനന്തപുരം-സില്‍ച്ചാര്‍ എക്സ്പ്രസ് നാഗര്‍കോവില്‍ വഴി തിരിച്ചുവിട്ടു.

മംഗളൂരു-കോഴിക്കോട് പാതയില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സര്‍വീസുകള്‍:

യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക തീവണ്ടികള്‍ ഞായറാഴ്ച പുലര്‍ച്ചെ 4.20-നും 5.45-നും 6.15-നും മംഗളൂരു ജംങ്ഷനില്‍നിന്ന് പുറപ്പെടും. കണ്ണൂര്‍ വരെയാണ് ഈ തീവണ്ടികള്‍ സര്‍വീസ് നടത്തുക.

Read more

മംഗളൂരു സെന്‍ട്രലില്‍നിന്ന് ഞായറാഴ്ച രാവിലെ 5.20-നും 7.40-നും കോഴിക്കോട് വരെ പാസഞ്ചര്‍ തീവണ്ടികള്‍ സര്‍വീസ് നടത്തും.