ന​ബി​ദി​ന​ റാ​ലി​ക്കു നേ​രെ​ ആക്രമണം; താനൂർ മണ്ഡലത്തിൽ ഹർത്താൽ തുടരുന്നു

ന​ബി​ദി​ന​റാ​ലി​ക്കു നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് താ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ സമാധാനപരമായി തുടരുന്നു. ആക്രമണ സംഭവങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. രാ​വി​ലെ ആ​റു മു​ത​ൽ വൈകിട്ട് ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. ഇകെ വി​ഭാ​ഗ​ത്തി​നു കീ​ഴി​ലു​ള്ള ഉ​ണ്യാ​ൽ മി​സ് ബാ​ഹു​ൽ​ഹു​ദ മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ന​ബി​ദി​ന റാ​ലി​ക്ക് നേ​രെ ഇന്നലെ രാ​വി​ലെ പത്തോ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

മു​സ്ലിം​ലീ​ഗ് – സി​പി​എം സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന ഉ​ണ്യാ​ലി​ൽ പ്രദേശത്ത് ന​ബി​ദി​ന​റാ​ലി​ക്കു നേ​രെ അ​ക്ര​മം ഉ​ണ്ടാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ 19 വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 26 പേ​ർ​ക്കു പ​രി​ക്കേ​റ്റിരുന്നു. എന്നാൽ സം​ഘ​ർ​ഷ​ത്തി​നി​ടെ വെ​ട്ടേ​റ്റ അ​ഞ്ചു പേ​രി​ൽ ര​ണ്ടു പേ​രു​ടെ നി​ല അതീവ ഗു​രു​ത​ര​മാ​ണ്.

അ​ക്ര​മ​ത്തി​നു പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്തക​രാ​ണെ​ന്ന് മു​സ്ലിം​ലീ​ഗ് ആ​രോ​പി​ച്ചു. ന​ബി​ദി​നാ​ഘോ​ഷം, ശ​ബ​രി​മ​ല യാ​ത്ര, ദീ​ർ​ഘ​ദൂ​ര​യാ​ത്ര, വി​വാ​ഹം എ​ന്നി​വ​യെ ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാക്കി​യി​ട്ടു​ണ്ട്. വ​ൻ പോ​ലീ​സ് സ​ന്നാ​ഹം പ്ര​ദേ​ശ​ത്തു നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.