മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കുമെതിരെ കെ ടി ജലീൽ. മുസ്ലിംലീഗിൻ്റെയും ജമാഅത്തെ ഇസ്ലാമിയുടെയും തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതുമെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.ആയിരം തവണ വർഗ്ഗീയ കൂട്ടുമുന്നണി തന്നെ തോൽപിച്ചാലും നിങ്ങൾക്കു കീഴടങ്ങുന്ന പ്രശ്നമില്ല എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെ ടി ജലീൽ പറയുന്നു.
മതേതര രാഷ്ട്രീയത്തിൻ്റെ ഇടതുപക്ഷ പതാക നെഞ്ചോട് ചേർത്ത് ഉയർത്തിപ്പിടിച്ച് മരിച്ചു വീഴുന്നതു വരെ സധൈര്യം മുന്നോട്ടു പോകുമെന്നും കെ ടി ജലീൽ പറയുന്നു. തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം. വെട്ടിവീഴ്ത്താൻ ചങ്കൂറ്റമുള്ളവർക്ക് അങ്കത്തിനിറങ്ങാം. തല വെട്ടുന്നവരുടേതല്ല മലപ്പുറം, തല കാക്കുന്നവരുടേതാണ് മലപ്പുറം. ആ മലപ്പുറത്തിനു വേണ്ടിയാകും ശിഷ്ടകാല പോരാട്ടമെന്നും ഫേസ്ബുക്ക് കുറിപ്പിൽ കെ ടി ജലീൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
Read more
മുസ്ലിംലീഗിൻ്റെയും ജമാഅത്തെ ഇസ്ലാമിയുടെയും “തലയറുപ്പ് രാഷ്ട്രീയ”ത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതും.
ആയിരം തവണ വർഗ്ഗീയ കൂട്ടുമുന്നണി എന്നെ തോൽപിച്ചാലും നിങ്ങൾക്കു കീഴടങ്ങുന്ന പ്രശ്നമില്ല. മതേതര രാഷ്ട്രീയത്തിൻ്റെ ഇടതുപക്ഷ പതാക നെഞ്ചോട് ചേർത്ത് ഉയർത്തിപ്പിടിച്ച് മരിച്ചു വീഴുന്നതു വരെ സധൈര്യം മുന്നോട്ടു പോകും.
തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം.
വെട്ടിവീഴ്ത്താൻ ചങ്കൂറ്റമുള്ളവർക്ക് അങ്കത്തിനിറങ്ങാം.
തല വെട്ടുന്നവരുടേതല്ല മലപ്പുറം,
തല കാക്കുന്നവരുടേതാണ് മലപ്പുറം.
ആ മലപ്പുറത്തിനു വേണ്ടിയാകും ശിഷ്ടകാല പോരാട്ടം.
ഇൻക്വിലാബ് സിന്ദാബാദ്







