തൃശൂര്‍ പ്രസ് ക്ലബ് ജിയോ സ്മൃതി ഷോര്‍ട്ട് ഫിലിം പുരസ്‌കാരം: എന്‍ട്രികള്‍ ക്ഷണിച്ചു

മാധ്യമ പ്രവര്‍ത്തകനും സിനിമ- നാടക പ്രവര്‍ത്തകനുമായിരുന്ന ജിയോ സണ്ണിയുടെ സ്മരണയ്ക്കായി തൃശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ ‘ജിയോ സണ്ണി ഷോര്‍ട്ട് ഫിലിം’ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. 20 മിനുട്ടുവരെ ദൈര്‍ഘ്യമുള്ള, 2022 ജനുവരി ഒന്നുമുതല്‍ 2022 ഡിസംബര്‍ 31 വരെ റിലീസ് ചെയ്ത ഹ്രസ്വചിത്രങ്ങളാണു പരിഗണിക്കുക.
എച്ച്.ഡി., എം.പി 4 ഫോര്‍മാറ്റില്‍ എടുത്ത ചിത്രങ്ങള്‍ നേരിട്ടോ ഇ-മെയില്‍ (ഗൂഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ വീ ട്രാന്‍സ്ഫര്‍) വഴിയോ സമര്‍പ്പിക്കാം. അവാര്‍ഡിന് അയയ്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ലിങ്കും അയയ്ക്കണം.

സ്വയം സാക്ഷ്യപ്പെടുത്തിയ കുറിപ്പ്, മൊബൈല്‍ നമ്പര്‍, വിലാസം, ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരുടെ പേരുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ ബയോഡാറ്റയും സമര്‍പ്പിക്കണം. ഒരാള്‍ ഒന്നില്‍കൂടുതല്‍ ചിത്രങ്ങള്‍ സമര്‍പ്പിക്കാന്‍ പാടില്ല. നേരിട്ടെത്തിക്കുന്നവര്‍ ഡിവിഡിയിലോ പെന്‍ഡ്രൈവിലോ നല്‍കണം. തിരഞ്ഞെടുക്കുന്ന ആദ്യ മൂന്നു ചിത്രങ്ങള്‍ക്ക് പുരസ്‌കാരവും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 വൈകിട്ട് അഞ്ചുവരെ.

ഇ-മെയില്‍ ഐഡി: jeosmrithi@gmail.com
വിലാസം: Press Club Thrissur, Round North, Press Club Road, Thrissur 680001
ഫോണ്‍: 9895171543, 9995444604. 9446335838.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍