തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എക്‌സിറ്റ് പോള്‍ നിരോധിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് ആറ് വരെ എക്സിറ്റ് പോള്‍ നടത്തുന്നത് നിരോധിച്ചതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വ്യക്തമാക്കി.

 

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സര്‍വേ ഇലക്ട്രോണിക് മീഡിയവഴി 29ന് വൈകിട്ട് ആറ് മണി മുതല്‍ 31ന് വൈകിട്ട് ആറ് മണി വരെ പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇതിനിടെ തൃക്കാക്കരയില്‍ കള്ളവോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രം?ഗത്തെത്തി. തൃക്കാക്കരയിലെ ബൂത്ത് നമ്പര്‍ 161ല്‍ 5 വ്യാജ വോട്ടുകള്‍ ചോര്‍ത്തെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പല വോട്ടര്‍മാര്‍ക്കും അഷ്‌റഫ് എന്നയാളെയാണ് രക്ഷകര്‍ത്താവ് ആയി ചേര്‍ത്തിട്ടുള്ളത്. യുഡിഎഫ് നല്‍കിയ 3000 വോട്ടര്‍മാരുടെ അപേക്ഷ തള്ളിക്കളഞ്ഞു. ഭൂരിപക്ഷം കുറയ്ക്കാന്‍ 6000 അപേക്ഷകള്‍ തള്ളിയെന്ന് അദ്ദേഹം വ്യകത്മാക്കി. കള്ളവോട്ട് ചെയ്യാന്‍ ആരും തൃക്കാക്കരയിലേക്ക് വരേണ്ട. അങ്ങനെ വന്നാല്‍ ജയിലിലേക്ക് പോകാന്‍ തയ്യാറായി വരണമെന്നും വി.ഡി.സതീശന്‍ വ്യക്തമാക്കി.