തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടത് നേരിട്ട പരാജയം അംഗീകരിക്കുന്നു; കോടിയേരി ബാലകൃഷ്ണൻ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടത് നേരിട്ട പരാജയം അംഗീകരിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. തിരഞ്ഞെടുപ്പിൽ ഇടത് വിരുദ്ധ ശക്തികളെ ഒന്നിച്ച് നിർത്താൻ യുഡിഎഫിന് സാധിച്ചതാണ് അവരുടെ വിജയം. തൃക്കാക്കരയിൽ നടന്നത് കെ റെയിലിന്റെ ഹിത പരിശോധനയല്ലെന്നും അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്നും കോടിയേരി വ്യക്തമാക്കി.

കഴിഞ്ഞ തിര‍ഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടത് മുന്നണിക്ക് ഇത്തവണ വോട്ട് കൂടുതൽ ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. ജനവിധി ജാഗ്രതയോടെ പ്രവർത്തിക്കാനുള്ള മുന്നറിയിപ്പായി കാണുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അനുസരിച്ച് ഇടത് മുന്നണിക്ക് 2244 വോട്ടിന്റെ വ‍ർദ്ധനയുണ്ടായിട്ടുണ്ട്. വോട്ട് ശതമാനം വ‍ധിച്ചു. യുഡിഎഫ് കോട്ടയാണ് തൃക്കാക്കര.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായിരുന്നു വോട്ട് വ‍ർധിപ്പിക്കാൻ അവർക്ക് സാധിച്ചു. ബിജെപി, ട്വന്റി ട്വന്റി പോലുള്ള ചെറു പാർട്ടികളുടെ വോട്ടും യുഡിഎഫിന് ലഭിച്ചു. 15483 വോട്ടാണ് ബിജെപിക്ക് കഴിഞ്ഞ തവണ വഭിച്ചത്.

ഇത്തവണ അത് 12995 ആയി കുറഞ്ഞു. ബിജെപി വോട്ടിലെ കുറവ് യുഡിഎഫിന് അനുകൂലമായി മാറി. ട്വന്റി ട്വന്റി ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17890 വോട്ടുണ്ടായിരുന്നു. എന്നാലിത്തവണ സ്ഥാനാ‍ത്ഥിയുണ്ടായിരുന്നില്ല. അതും യുഡിഎഫിനാണ് ലഭിച്ചത്.