പാലക്കാട് ജില്ലയിലെ ചെക്ക്ഡാമുകളിലെ ഒഴുക്കില്‍പെട്ട് മൂന്ന് മരണം; മരിച്ചത് രണ്ടു വിദ്യാര്‍ത്ഥികളും ഒരു മധ്യവയസ്‌കനും

പാലക്കാട് ജില്ലയിലെ ചെക്ക്ഡാമുകളിലെ ഒഴുക്കില്‍പെട്ട് മൂന്ന് മരണം. മീനാക്ഷിപുരം കമ്പാലത്തറ ഡാമില്‍ രണ്ട് വിദ്യാര്‍ഥികളും മഞ്ഞപ്ര കടാമ്പാടം ചെക്ക് ഡാമില്‍ മധ്യവയസ്‌കനായ ഒരാളുമാണ് ഒഴുക്കില്‍പ്പെട്ടു മരിച്ചത്.

ചിറ്റൂര്‍ കമ്പാലത്തറ ഡാമില്‍ പ്ലസ്ടു ക്ലാസില്‍ ഒരുമിച്ച് പഠിച്ച എട്ടംഗ സംഘം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.പുതുനഗരം കുളത്തുമേട് സ്വദേശി കാര്‍ത്തിക്ക്, ചിറ്റൂര്‍ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് എന്നിവരാണ് മരിച്ചത്. അഗ്‌നിരക്ഷാ സേന രണ്ട് മണിക്കൂര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Read more

മഞ്ഞപ്ര പന്നിക്കോട് സ്വദേശി സാബു ആണ് മഞ്ഞപ്ര കടമ്പാാടം ചെക്ക് ഡാമില്‍ ഒഴുക്കില്‍പെട്ട് മരിച്ചത്. മരം മുറി ജോലിക്കു ശേഷം ഞായറാഴ്ച രാവിലെ 11 ഓടെ കൈകാല്‍ കഴുകാനായി ഇറങ്ങിയപ്പോള്‍ കാല്‍ തെന്നി ചെക്ക് ഡാമിലേക്ക് വീഴുകയായിരുന്നു. അഗ്‌നിരക്ഷാസേന നടത്തിയ തിരചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.