തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരി പാർട്ടി; രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ്

 

തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരി പാർട്ടിയിൽ എക്‌സൈസിന്റെ റെയ്ഡ്. കാരക്കാട്ട് റിസോർട്ടിലാണ് ലഹരിപ്പാർട്ടി നടന്നത്. റിസോർട്ടിൽ എക്സൈസ് എൻഫോഴ്സ്മെന്റ് പരിശോധന നടത്തി ഹഷീഷ് ഓയിൽ, എംഡിഎംഎ തുടങ്ങിയവ പിടിച്ചെടുത്തു. റേവ് പാര്‍ട്ടി സംഘടിപ്പിച്ചെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 4 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

‘നിർവാണ’ എന്ന കൂട്ടായ്മയാണ് ലഹരി പാർട്ടി സംഘടിപ്പിച്ചത്. ഇന്നലെയും ഇന്ന് ഉച്ചവരെയും പാർട്ടി നടന്നതായാണ് വിവരം. ബെംഗളൂരുവില്‍ നിന്ന് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

കൊച്ചിയിലേതിന് സമാനമായി വിഴഞ്ഞം, കോവളം മേഖലകളിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന് എക്‌സൈസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.