കോവിഡ് മരണം; മൃതദേഹം പി.പി.ഇ കിറ്റ് ധരിച്ച് കുളിപ്പിക്കാനും സംസ്കരിക്കാനും ബന്ധുക്കളെ അനുവദിക്കണം, ആവശ്യവുമായി മുസ്ലിം സംഘടനകൾ

Advertisement

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ കുടുംബത്തിന് അനുമതി നൽകാത്തതിൽ മുസ്ലിം സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു.

മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഇളവ് അനുവദിക്കണമെന്ന് സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള സർക്കാരിന്‍റെ പുതിയ പ്രോട്ടോക്കോളും പര്യാപ്തമല്ലെന്നാണ് സംഘടനകളുടെ നിലപാട്.

കോവിഡ് പ്രോട്ടോകോൾ പ്രകാരം പി.പി.ഇ കിറ്റ് ധരിച്ച് മതപരമായ രീതിയിൽ കുളിപ്പിക്കാനും സംസ്കരിക്കാനും ബന്ധുക്കൾക്ക് അനുവാദം ലഭിക്കണമെന്നതാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.

മൃതദേഹം കുളിപ്പിക്കൽ, മുടി വെട്ടി കൊടുക്കൽ, നഖം മുറിക്കൽ എന്നിവ ചെയ്യുമ്പോൾ പി.പി.ഇ കിറ്റ്, ഫെയിസ് ഷീൽഡ്, മാസ്ക് തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ചത്.