കയ്പമംഗലത്ത് യുവാവ് റോഡിൽ വെട്ടേറ്റ നിലയിൽ; വെട്ടിയത് മാരുതി കാറിലെത്തിയ സംഘമെന്ന് സൂചന

കയ്പമംഗലത്ത് യുവാവിന് വെട്ടേറ്റു. കാക്കാത്തിരുത്തി പള്ളി വളവ് സ്വദേശി ആലക്കോട്ട് വീട്ടിൽ അബ്ദുള്ള ( 42) ക്കാണ് വെട്ടേറ്റത്. ഇന്ന് ഉച്ചക്ക് 2 മണിയോടെ കൊപ്രക്കളം- ചിറക്കൽ പള്ളി റോഡിൽ അബ്‌ദുള്ളയെ വെട്ടേറ്റ നിലയിൽ കണ്ടെത്തുക ആയിരുന്നു.

മാരുതി കാറിലെത്തിയ സംഘം ഇയാളെ വെട്ടിയ ശേഷം കടന്നു കളയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കഴുത്തിന് വെട്ടേറ്റ അബ്‌ദുള്ളയെ മാരകമായി പരിക്കേറ്റ അബ്‌ദുള്ളയെ കൊടുങ്ങലൂർ താലൂക്ക് ആശുപത്രുയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബാറിൽ വെച്ചുണ്ടായ തർക്കമാണ് വെട്ടിൽ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അധികാരികൾ പറയുന്നു.