'സംസ്ഥാന ബജറ്റ് കേന്ദ്ര അവഗണന മറികടന്ന് മുന്നേറും എന്നത്തിന്റെ സാക്ഷ്യപത്രം, ലോകം മൊത്തമുള്ള മലയാളികൾ ചർച്ച ചെയ്യുന്നു'; എം വി ഗോവിന്ദൻ

സംസ്ഥാന ബജറ്റ് കേന്ദ്ര അവഗണന മറികടന്ന് മുന്നേറും എന്നത്തിന്റെ സാക്ഷ്യപത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബജറ്റ് ലോകം മൊത്തമുള്ള മലയാളികൾ ചർച്ച ചെയ്യുന്നുവെന്ന് പറഞ്ഞ എം വി ഗോവിന്ദൻ നവകേരള നിർമിതിക്ക് ഉത്തകുന്നതാണ് ബജറ്റ് എന്നും പറഞ്ഞു. ഇടത് ബദൽ ആണ് ബജറ്റ് എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ദാരിദ്ര്യമവസാനിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നുവെന്നും വാഗ്ദാനങ്ങൾ എല്ലാം പാലിക്കുകയാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ബിരുദ പഠനം സൗജന്യമാക്കിയത് രാജ്യത്തിന് മാതൃകയാണ്. എല്ലാ ജനവിഭാഗങ്ങൾക്കും ബജറ്റിൽ കരുതലുണ്ട്. ബജറ്റ് ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ത്രാണിയില്ല. പ്രായോഗികമല്ല എന്ന ഒറ്റ കാര്യമെ പറഞ്ഞിട്ടുള്ളു എന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

2021 ൽ രമേശ് ചെന്നിത്തല പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് പറയുന്നതും. കഴിഞ്ഞ ബജറ്റ് ബഡായി ബജറ്റെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇടതുപക്ഷ ബദൽ എന്താണെന്ന് പ്രതിപക്ഷത്തിന് മനസിലാകില്ല.ഞങ്ങള് തന്നെയല്ലെ വരാൻ പോകുന്നത്. ബജറ്റിലെ നിർദേശങ്ങൾ ഞങ്ങൾ നടപ്പാക്കും. അമിത ആത്മവിശ്വാസമല്ല, നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Read more