രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; പ്രതി അമ്മാവന്‍ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അമ്മാവന്‍ മാത്രമാണെന്ന് പൊലീസ്. പ്രതി ഹരികുമാര്‍ കുറ്റസമ്മതിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. സഹോദരിയോടുള്ള വൈരാഗ്യമാണ് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താന്‍ കാരണമായത്.

കൊലപാതകം നടന്ന കഴിഞ്ഞ മാസം 23ന് കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ ഹരികുമാര്‍ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. കുഞ്ഞ് കരഞ്ഞതുകൊണ്ട് റൂമിലെത്തിയ ശ്രീതു തിരിച്ച് കുഞ്ഞിന്റെ അടുത്തേക്ക് പോയി. ഈ സംഭവമാണ് പ്രകോപനത്തിന് പിന്നിലെന്നാണ് ഹരികുമാര്‍ പൊലീസിനോട് പറഞ്ഞത്. അമ്മ ശ്രീതുവിന് കൊലപാതകത്തില്‍ പങ്കില്ലെന്നും പൊലീസ് പറയുന്നു.

കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ ഹരികുമാറിനെ ജയിലിലേക്ക് മാറ്റി. ഹരികുമാറിന് മാനസിക രോഗമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതും കൊലപാതക കുറ്റം കണ്ടെത്തിയതും.

കഴിഞ്ഞ മാസമാണ് രണ്ട് വയസുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്.

Latest Stories

റിങ്കു സിംഗിനെ കൊണ്ട് ഒരു ഉപകാരവുമില്ല, പണ്ട് ഒരിക്കൽ അഞ്ച് സിക്സ് അടിച്ചത് മാത്രമാണ് അവന്റെ നേട്ടം: കെ ശ്രീകാന്ത്

കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി

മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത താക്കീതുമായി സ്റ്റാലിന്‍; നാളെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല

ഹോര്‍മൂസ് കടക്കാനാകാതെ ഇറാനിലേക്കുള്ള കപ്പലുകള്‍, യുഎസ് ഉപരോധം മറികടന്ന് നീങ്ങല്‍ സാധ്യമല്ല; ചൈനീസ് കപ്പല്‍ റിച്ച് സ്റ്റാറിയും തിരികെ മടങ്ങി

ഇക്കൊല്ലത്തെ മണ്‍സൂണ്‍ പതിവിലും കുറവായിരിക്കും, എല്‍ നിനോ പ്രതിഭാസം മഴയുടെ ശക്തിയും തോതും കുറയ്ക്കും; ആഗോള മഴപ്പാത്തി അനകൂലമായാല്‍ മഴ പെയ്തിറങ്ങും

ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് ട്രംപ്; 'ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും, ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല'

അവസാന മുന്നറിയിപ്പ്: ബംഗാൾ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തോട് പറയുന്നത്