ഓഖി ചുഴലിക്കാറ്റിൽ കാണാതായ 180 മത്സ്യത്തൊഴിലാളികളെ നാവികസേന കണ്ടെത്തി

ഓഖി ചുഴലിക്കാറ്റിൽ കാണാതായ 180 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവിക സേന ലക്ഷ്വദ്വീപിൽ നിന്ന് കണ്ടെത്തി. ലക്ഷ്വ ദ്വീപിലെ പരമ്പരാഗത മത്സ്യ ബന്ധന മേഖലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.

17 ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നത്. ബോട്ടിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു വരുന്നതായി നാവികസേനാ അറിയിച്ചു. ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് കൽപേനി നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്താനായത്.