യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം; മകളുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ

തിരുവനന്തപുരം  പുത്തന്‍ തോപ്പില്‍ യുവതിയും കുഞ്ഞും ഭര്‍തൃഗൃഹത്തില്‍ പോള്ളലേറ്റ് മരിച്ച സംഭവം ആറ്റിങ്ങല്‍ ഡിവൈഎസ്പി അന്വേഷിക്കും. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസിന്റെ അന്വേഷണം ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് കൈമാറിയത്.

കഴിഞ്ഞ ചൊവ്വാഴ്ച  വൈകിട്ട് ആറ് മണിയോടെയാണ് “റോജാ ഡെയ്‌ലി” ൽ രാജു ജോസഫ് ടിന്‍സിലിന്റെ ഭാര്യ അഞ്ജുവിനെയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെയും പൊള്ളലേറ്റ നിലയില്‍ ഭര്‍തൃഗൃഹത്തില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് കുഞ്ഞിനെ മാത്രമേ ആശുപത്രിയിൽ എത്തിക്കാന്‍ ശ്രമിച്ചുള്ളുവെന്നും അഞ്ജുവിനെ ചികിത്സിക്കാന്‍ കൊണ്ടുപോകാന്‍ വൈകിയെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

ഒരു കാലിന് സ്വാധീനക്കുറവുണ്ടെന്നും അതുകൊണ്ട് അഞ്ജുവിനെ തനിക്ക് പുറത്തെടുക്കാനായില്ലെന്നും അഞ്ജുവിന്റെ ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും രാജു ജോസഫ് പറഞ്ഞിരുന്നു. അതേ സമയം സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണ് അഞ്ജുവിന്റെ പിതാവും ബന്ധുക്കളും പറയുന്നത്. മകളുടെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും പിതാവ് പ്രമോദ് റൂറല്‍ എസ്പിക്ക് പരാതിയു നകിയിട്ടുണ്ട്.