സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മഠത്തില്‍ തുടരാമെന്ന് കോടതി

സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നൽകിയ ഹർജിയിൽ അന്തിമവിധി വരുന്നത് വരെ കാരക്കാമല മഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി.

മഠത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്. സിസ്റ്റര്‍ ലൂസി കളപ്പുരയെ വയനാട് കാരയ്ക്കാമലയിലെ മഠത്തില്‍ നിന്നും ഇറക്കിവിടാന്‍ ഉത്തരവിടാനാവില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്​.

മഠത്തിൽ താമസിക്കു​മ്പോൾ ലൂസി കളപ്പുര​ക്ക് സുരക്ഷയൊരുക്കാൻ നിർദേശിക്കാനാവില്ലെന്നും​ കോടതി വ്യക്തിമാക്കി. വിധിയിൽ സന്തോഷമുണ്ടെന്നും നീതിയുടെ വിജയമാണിതെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു.

Read more

സഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ സിസ്റ്റർ ലൂസി കളപ്പുരയോട് മഠം വിട്ടുപോകാൻ സന്യാസിനി സഭ ആവശ്യപ്പെട്ടിരുന്നു. സഭാചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നതിന്‍റെ പേരിൽ സിസ്റ്റർ ലൂസി കളപ്പുരയെ എഫ് സി സി കോൺവെന്‍റിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാനും ശരിവെച്ചുവെന്നാണ് സഭയുടെ വാദം.