ഐആര്‍ടിസിയുടെ ഇ-ടിക്കറ്റ് സംവിധാനം താകത്കാലികമായി തടസപ്പെട്ടതായി ഇന്ത്യന്‍ റെയില്‍വേ. തിങ്കളാഴ്ച രാവിലെയോടെയാണ് തടസം നേരിടാന്‍ ആരംഭിച്ചത്. മെയിന്റനന്‍സുമായി ബന്ധപ്പെട്ട് ഇ-ടിക്കറ്റ് ആപ്പില്‍ കുറച്ച് സമയം തടസം നേരിടുമെന്നാണ് ഐആര്‍ടിസിയുടെ അറിയിപ്പ്.
ഒരു മണിക്കൂറില്‍ പ്രശ്‌നം പരിഹരിക്കുമെന്നും ഐആര്‍ടിസി അറിയിച്ചിട്ടുണ്ട്. രാവിലെ തത്കാല്‍ എടുക്കാന്‍ ശ്രമിച്ചവര്‍ക്ക് സാങ്കേതിക പ്രശ്‌നം തടസം സൃഷ്ടിച്ചു. ടിക്കറ്റ് കാന്‍സലേഷനുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാമെന്നും ഐആര്‍ടിസി പറയുന്നു. സാങ്കേതിക തടസം മൂലം ടിക്കറ്റ് എടുക്കാന്‍ സാധിക്കില്ലെന്നാണ് ടിക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ലഭിക്കുന്ന സന്ദേശം.
ഡിസംബറില്‍ പരിഷ്‌കാരങ്ങളോടെ പുതിയ ആപ്പ് നിലവില്‍ വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. യാത്രാ ടിക്കറ്റ്, പ്ലാറ്റ് ഫോം ടിക്കറ്റ്, ട്രെയിന്‍ ലൈവ് ട്രാക്കിംഗ് എന്നിവ അറിയാന്‍ സാധിക്കും.