ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

കോണ്‍ഗ്രസ് നേതാവ് പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്. പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് ഇന്ത്യയിലെ അതിശക്തമായ മതേതര പാര്‍ട്ടിയാണെന്നും ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ഡിസിസി പ്രസിഡന്റായ പാലോട് രവി പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകുമെന്നും സംഭാഷണത്തില്‍ പറഞ്ഞിരുന്നു.

Read more

വിഷയത്തില്‍ പാലോട് രവി പ്രതികരിച്ചു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പോകണമെന്ന സന്ദേശമാണ് നല്‍കിയതെന്നും മണ്ഡലങ്ങളില്‍ ജാഗ്രത വേണമെന്നാണ് പ്രവര്‍ത്തകനോട് പറഞ്ഞതെന്നായിരുന്നു പാലോട് രവിയുടെ വിശദീകരണം.