ഒറ്റപ്പാലത്ത് സി.പി.എം ഓഫീസിന് നേരെ കല്ലേറ്

പാലക്കാട് ഒറ്റപ്പാലത്ത് സിപിഎം ഓഫീസിന് നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. എകെജി മന്ദിരത്തിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ഓഫീസിലെ ജനല്‍ ചില്ലകള്‍ തകര്‍ന്നു. രാത്രി 12 മണിക്കായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പിണറായി വിജയന് നേരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായതിന് പിന്നാലെ സംസ്ഥാനത്ത അക്രമങ്ങള്‍ വ്യപകമാവുകയാണ്. ഇന്നലെ കണ്ണൂരില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണംമുണ്ടായി. കക്കാട് ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത നിലയിലായിരുന്നു.

തൃശൂരില്‍ പുത്തൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. ഓഫീസിന് മുന്നിലുണ്ടായിരുന്ന പി കൃഷ്ണപ്പിള്ളയുടെ പ്രതിമ അടിച്ചു തകര്‍ത്ത ശേഷം തോട്ടിലേക്ക് വലിച്ചെറിഞ്ഞു. കോഴിക്കോട് പേരാമ്പ്രയിലും സിപിഎം ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഓഫീസിന് തീയിടുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read more

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. കുറ്റ്യാടി അമ്പലക്കുളങ്ങരയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറിഞ്ഞു. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു. കോഴിക്കോട് ഏറാമല കുന്നുമ്മക്കര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരേയും മണ്ണൂരിലും കൊയിലാണ്ടിയിലും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.