സംസ്ഥാനത്തെ വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു; സര്‍ക്കാര്‍ ഉത്തരവിറങ്ങി

സംസ്ഥാനത്ത് അനുവദിച്ചിരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനം പിന്‍വലിച്ച് സര്‍ക്കാര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രത്യേക വിഭാഗക്കാര്‍ക്കായി അനുവദിച്ചിരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനം പിന്‍വലിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

ഇത് സംബന്ധിച്ച ഉത്തരവ് സ്ഥാപനങ്ങള്‍ക്കും, കളക്ടര്‍മാര്‍ക്കും വിവിധ വകുപ്പുകള്‍ക്കും നല്‍കിയിട്ടുണ്ട്. ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറഞ്ഞതും സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കാന്‍ പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വര്‍ക്ക് ഫ്രം ഹോം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

മൂന്നാം തരംഗത്തെ തുടര്‍ന്ന ഭിന്നശേഷിക്കാര്‍, രോഗബാധിതരായ ആളുകള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോം സംവിധാനം അനുവദിച്ചിരുന്നത്.