എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചു

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെയായി നടക്കും. നാലര ലക്ഷം വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം പരീക്ഷയെഴുതും. ഏപ്രില്‍ 3 മുതല്‍ മൂല്യനിര്‍ണയകം ആരംഭിച്ച് മെയ് 10നകം ഫലം പ്രഖ്യാപിക്കും.

പ്ലസ്ടു, പ്ലസ് വണ്‍ പരീക്ഷകളും മാര്‍ച്ച് 10 മുതല്‍ 30 വരെ നടക്കും. 2 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മൂന്നു പൊതു പരീക്ഷകളും ഒരുമിച്ചുനടത്തുന്നത്.

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്കു ശേഷവുമാകും. ഫെബ്രുവരി 27 മുതല്‍  മാര്‍ച്ച് മൂന്ന് വരെ മോഡല്‍ പരീക്ഷ നടത്തും.