നിലമ്പൂരില്‍ യുവാവിന് സൂര്യാഘാതം; കേരളത്തിലാകെ ജാഗ്രത നിദേശം

മലപ്പുറം നിലമ്പൂര്‍ എടവണ്ണയില്‍ യുവാവിന് സൂര്യാഘാതമേറ്റു. എടവണ്ണ പി.സി കോളനിയിലെ ഏലംകുളവന്‍ അബ്ബാസിനാണ് പൊള്ളലേറ്റത്.
കോഴിക്കോട് ജില്ലയില്‍ ഉഷ്ണ തരംഗ സാധ്യത പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ജോലി സമയം പുനഃക്രമീകരിച്ചു.

ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയാണ് അടിയന്തര സാഹചര്യത്തില്‍ യോഗം വിളിച്ചത്. മുന്നറിയിപ്പ് ജനങ്ങളില്‍ കാര്യക്ഷമമായി എത്തിയോ എന്ന് പരിശോധിക്കുകയാണ് യോഗത്തിന്റെ ഉദ്ദേശം. ഉഷ്ണ തരംഗ സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് ഇന്ന് കൂടിയേ ഉള്ളൂവെങ്കിലും തുടര്‍ ദിവസങ്ങളിലും ജാഗ്രത സ്വീകരിക്കും.

വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കടുത്ത ചൂടില്‍ കോളറ , ഡെങ്കി ,ചിക്കന്‍പോക്‌സ് എന്നിവ പടരാനുള്ള സാഹചര്യമുണ്ട് എന്ന കാര്യം പരി?ഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രത നിര്‍ദേശം.

കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണം. ജ്യൂസ് പാര്‍ലറുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോയെന്ന് പരിശോധന നടത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സൂര്യാഘാതം അടക്കം അടിയന്തര സാഹചര്യം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോ?ഗ്യമന്ത്രി കെക ഷൈലജ വ്യക്തമാക്കി.

അതേസമയം കുടിവെള്ള ക്ഷാമം നേരിടാന്‍ ജനകീയ സമിതികള്‍ രൂപീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലാ കലക്ടര്‍മാര്‍ക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ജലവിതരണം ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനം മുതല്‍ ജില്ലാതലം വരെ ജനകീയ സമിതികള്‍ രൂപീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ജലവിതരണത്തിന് കലക്ടര്‍മാര്‍ കലണ്ടര്‍ തയാറാക്കണം.