ചാലക്കുടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു; ആരോഗ്യനില തൃപ്തികരം

ചാലക്കുടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു. സി.എം.ഐ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ജെറാള്‍ഡി (9) നാണ് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷബാധയുണ്ടോ എന്നറിയാന്‍ രക്ത പരിശോധന നടത്തി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.