ലൈംഗിക അധിക്ഷേപവും അശ്ലീല പ്രചാരണവും; മാധ്യമ പ്രവര്‍ത്തക സ്മൃതി പരുത്തിക്കാട് നിയമനടപടിക്ക്

മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിതിന്റെ പശ്ചാത്തലത്തില്‍ ചാനലിന്റെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ ഹീനമായ ഭാഷയില്‍ സൈബര്‍ ആക്രമണം.

വംശീയ- ലൈംഗിക അധിക്ഷേപം നിറഞ്ഞ പോസ്റ്റുകളും അശ്ലീല പ്രചരണവുമായി ചില വെബ്‌സൈറ്റുകളുള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്മൃതി പരുത്തിക്കാട് പറയുന്നു. മീഡിയ വണ്‍ ചാനലും പരാതി നല്‍കുന്നുണ്ട്.

Read more

മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിമര്‍ശനമല്ല, വൃത്തികെട്ട ഭാഷയിലുള്ള അധിക്ഷേപമാണ് നടക്കുന്നത്. വര്‍ഗ്ഗീയതയും അശ്ലീലവുമാണ് പറയുന്നത്. ഇത് സഹിക്കാനാവില്ല. ഇവരൊക്കെ ആരാണെന്ന് പോലും അറിയില്ല. എന്തും വിളിച്ച് പറയാനുള്ള സ്ഥലമാണോ യുട്യൂബ് സ്മൃതി പരുത്തിക്കാട് പറയുന്നു.