മകളുടെ നീതിക്കായി പോരാടിയ മാതാപിതാക്കള്‍, ഒടുവിൽ വിധി വന്നപ്പോള്‍ അവരില്ല

കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ പോയ ഏകമകളെയാണ് കോട്ടയം അരീക്കരയിലെ അയിക്കരക്കുന്നേല്‍ തോമസിനും ലീലാമ്മയ്ക്കും നഷ്ടമായത്. കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ 1992 മാര്‍ച്ച് 27-ന് മകളുടെ മൃതദേഹം പൊങ്ങിയപ്പോള്‍ ഇരുവരും അലമുറയിട്ട് കരഞ്ഞു. സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസും പുരോഹിതരും പിടിപ്പത് പാടുപെട്ടപ്പോള്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഇവര്‍ തീര്‍ത്തുപറഞ്ഞു. നിയമപോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും മുന്നിട്ടിറങ്ങി.

ഒടുവിൽ 28 വർഷത്തിനു ശേഷം മകളുടെ കൊലപാതകികൾക്ക് നീതിപീഠം ശിക്ഷ വിധിച്ചപ്പോൾ അത് നേരിൽ കാണാനും അറിയാനും സിസ്റ്റർ അഭയയുടെ മാതാപിതാക്കൾ ഈ ലോകത്തില്ല. അഭയയുടെ പിതാവ് കോട്ടയം അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസും 2016 ജൂലൈ 24-ന്  ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.  നാല് മാസങ്ങള്‍ക്ക് ശേഷം ലീലാമ്മയും ഇഹലോകവാസം വെടിഞ്ഞു.

കേസിൽ കൂടുതൽ പ്രതികളെ ചേർക്കണമെന്നും ഒഴിവാക്കണമെന്നും ശാസ്​ത്രീയ പരിശോധനകൾ വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ പത്ത്​ വർഷത്തോളം വിചാരണ നീളുകയായിരുന്നു. ലോ​ക്ക​ൽ ​പാെ​ലീ​സ് 17 ദി​വസ​വും ക്രൈം​ബ്രാ​ഞ്ച് ഒ​മ്പ​ത​ര​മാ​സ​വും അ​ന്വേ​ഷ​ണം ന​ട​ത്തി അ​വ​സാ​നി​പ്പി​ച്ച കേ​സ്​ 1993 മാ​ർ​ച്ച് 29-ന് ​സി.​ബി.​ഐ ഏ​റ്റെ​ടു​ത്തു.