വയനാട് കല്‍പ്പറ്റയില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്നില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് ദാരുണ സംഭവം നടന്നത്. കോഴിഫാമില്‍ മൃഗങ്ങള്‍ കടക്കുന്നത് തടയാനായി സ്ഥാപിച്ചിരുന്ന വേലിയില്‍ വൈദ്യുതി കടത്തിവിട്ടിരുന്നു. ഇതില്‍ നിന്നാണ് സഹോദരങ്ങള്‍ക്ക് ഷോക്കേറ്റത്.
അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് തന്നെ ഇരുവരും മരിച്ചിരുന്നു. കരിങ്കണ്ണിക്കുന്നില്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് അനൂപും ഷിനുവും കോഴിഫാം നടത്തിയിരുന്നത്. ഇഞ്ചികൃഷി ചെയ്ത് നഷ്ടം സംഭവിച്ചതോടെയാണ് അനൂപും ഷിനുവും കോഴി വളര്‍ത്തലിലേക്ക് തിരിഞ്ഞത്. എന്നാല്‍ കോഴിഫാമില്‍ നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ശല്യം രൂക്ഷമായിരുന്നു.
Read more
ഇതിനെ പ്രതിരോധിക്കാനാണ് വേലിയില്‍ വൈദ്യുതി കടത്തിവിട്ടിരുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ കല്‍പ്പറ്റ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.







