ഭര്‍ത്താവിന്റെ കൈയില്‍ നിന്നും ഭാര്യ ചീഫ് സെക്രട്ടറി പദം ഏറ്റുവാങ്ങും; ശാരദാ മുരളീധരനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനം

അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ വേണു വി ഈ മാസം വിരമിക്കുകയാണ്.

Read more

ശാരദാ മുരളീധരനും ഡോ. വേണുവും ഭാര്യാ ഭര്‍ത്താക്കന്മാരാണ്. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. നിയമനം നടക്കുന്നതോടെ ഭര്‍ത്താവ് സ്ഥാനമൊഴിയുമ്പോള്‍ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനമേല്‍ക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.