മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണം; കർണാടക ഹൈക്കോടതിയെ സമീപിച്ച് വീണ വിജയൻ

മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ. എസ്എഫ്ഐഒ അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് എതിരെയാണ് വീണയുടെ ഹർജി. ഡിവിഷൻ ബെഞ്ചിനെയാണ് സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് സമീപിച്ചിരിക്കുന്നത്. അപ്പീലിൽ നോട്ടീസ് അയച്ച് ഡിവിഷൻ ബെഞ്ച് വീണയുടെ ഹർജിയിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഡിസംബർ മൂന്നിന് പരിഗണിക്കും.