സ്വർണക്കടത്ത് കേസ്: സന്ദീപ് നായർക്ക് ജാമ്യം

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി സന്ദീപ് നായർക്ക് കോടതി ജാമ്യം അനുവദിച്ചു. കേസെടുത്ത് 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ എൻ.ഐ.എ കേസ് ഉള്ളതിനാൽ ഫലത്തിൽ ഇവർക്ക് പുറത്തിറങ്ങാനാവില്ല.

Read more

അതേസമയം, കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വരെയാണ് സ്വപ്നയെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്.